ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മാതൃക പദ്ധതികൾ

ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ (മാലിന്യമുക്ത പഞ്ചായത്തുകൾ):

  • ഹരിതകർമ്മ സേനയുടെ പ്രവർത്തനം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്ഇത് പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ സഹായിച്ചു.

  • മാലിന്യ സംസ്കരണ യൂണീറ്റുകൾപ്ലാസ്റ്റിക് ബെയ് ലിംഗ് മെഷീൻവ്യക്തിഗത ജൈവമാലിന്യ സംസ്കരണ ഉപാധികൾ (ബയോബിൻ) ജൈവമാലിന്യ സംസ്കരണ യൂണിറ്റ്  യൂണിറ്റുകൾ (തുമ്പൂർമുഴി മോഡൽതുടങ്ങിയവ സ്ഥാപിച്ചത്.

  • ഗ്രീൻ പ്രോട്ടോക്കോൾപൊതു പരിപാടികളിലും ആഘോഷങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കി പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നത്.

 ലൈഫ് മിഷൻ ഭവന പദ്ധതികൾ:

  • എല്ലാവർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീട് എന്ന ലക്ഷ്യത്തോടെ ഭവനരഹിതർക്കായി പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതിഭൂമിയുള്ളവർക്ക് വീട് നിർമ്മിക്കാനും ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി വീട് നിർമ്മിക്കാനും പഞ്ചായത്തുകൾ മുൻകൈ എടുക്കുന്നു

കുടുംബശ്രീ മിഷൻ പദ്ധതികൾ:

  • വനിതകൾക്ക് സ്വയംതൊഴിലിന് ധനസഹായംസ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ സഹായിക്കുന്ന സൂക്ഷ്മ സംരംഭങ്ങൾഉൽപ്പാദന യൂണിറ്റുകൾ എന്നിവയ്ക്ക് ധനസഹായം.

  • ജനകീയ ഹോട്ടലുകൾകുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കി വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നത്.

  • കാർഷിക ഗ്രൂപ്പുകൾ കാർഷിക കൂട്ടായ്മകൾ പ്രാദേശികമായി കൃഷി പ്രോത്സാഹിപ്പിക്കുന്നു.

തൊഴിലുറപ്പ് പദ്ധതി (MGNREGA) ഫലപ്രദമായി നടപ്പിലാക്കുന്നത്:

  • ഗ്രാമീണ മേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകകുളങ്ങൾ നിർമ്മിക്കൽതോടുകൾ വൃത്തിയാക്കൽ, കോണ്‍ക്രീറ്റ് - ടൈല്‍ റോഡുകൾ നിർമ്മിക്കൽകാർഷിക പ്രവർത്തനങ്ങൾ ,വര്‍ക്ക് ഷെഡ് നിര്‍മ്മാണം , കയര്‍ഭൂവസ്ത്രം വിരിക്കല്‍  തുടങ്ങിയവയിലൂടെ ഗ്രാമീണ വികസനത്തിന് ഇത് വലിയ സംഭാവന നൽകുന്നു.

സുരക്ഷിത കുടിവെള്ള പദ്ധതികൾ:

  • കിണറുകൾ ശുചീകരിക്കൽജൽജീവൻ മിഷൻ പദ്ധതി, കിഫ്ബി കുടിവെള്ള പദ്ധതി എന്നിവ വഴി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുക

  • വിവിധങ്ങളായ പദ്ധതികളിലൂടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നു.


 ആരോഗ്യ മേഖലയിലെ മാതൃകാപരമായ ഇടപെടലുകൾ:

  • ആർദ്രം മിഷൻ പ്രവർത്തനങ്ങൾപ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി മികച്ച ചികിത്സയും പ്രതിരോധ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നത്

  • പകർച്ചവ്യാധി നിയന്ത്രണംകൊതുകു നശീകരണംശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ രോഗങ്ങൾ തടയുന്നത്.

 വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള പദ്ധതികൾ:

  • പഠനസഹായികൾ വിതരണം ചെയ്യൽസ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.

  • ഉന്നത വിദ്യഭ്യാസം നടത്തുന്ന എസ്.സി/എസ്.ടി, മത്സ്യതൊഴിലാളികളുടെ മക്കൾ എന്നിവർക്ക് ലാപ് ടോപ് പോലുള്ള പഠന ഉപകരണങ്ങൾ നൽകൽ


 പ്രകൃതി സംരക്ഷണ പദ്ധതികൾ:

  • പുഴകളും തോടുകളും വൃത്തിയാക്കൽ