അംഗൻവാടികൾ
അംഗൻവാടികൾ
|
| പൂമുഖം » സ്ഥാപനവിവരം » പ്രധാന സ്ഥാപനങ്ങൾ » അങ്കണവാടികൾ |
| അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് 1975 ഒക്ടോബർ 2-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. കുട്ടികളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനുള്ള പ്രധാന സേവനകേന്ദ്രങ്ങളാണ് അങ്കണവാടികൾ. ICDS പദ്ധതിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ 27 അങ്കണവാടി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. |
|
|
|
| 01 | പദ്ധതിയുടെ ലക്ഷ്യങ്ങൾ |
| 01 | ജനനം മുതൽ ആറു വയസ്സു വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക. |
| 02 | ശിശുക്കളുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് ആവശ്യമായ അടിത്തറ ഒരുക്കുക. |
| 03 | ശിശുമരണം, രോഗാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക. |
| 04 | കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനായി വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും നയങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക. |
| 05 | ശരിയായ പോഷണവും ആരോഗ്യശീലങ്ങളും വഴി കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രക്ഷിതാക്കൾക്ക് ആരോഗ്യ-പോഷണ വിദ്യാഭ്യാസം നൽകുകയും അവരെ പ്രാപ്തരാക്കുകയും ചെയ്യുക. |
| 02 | അങ്കണവാടികളിലൂടെ ലഭിക്കുന്ന പ്രധാന സേവനങ്ങൾ |
| 01. അനുപൂരക പോഷകാഹാരം | 02. രോഗപ്രതിരോധ കുത്തിവയ്പ്പ് |
| 03. ആരോഗ്യ പരിശോധന | 04. പരാമർശ സേവനം (റഫറൽ സേവനം) |
| 05. സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം | 06. ആരോഗ്യ പോഷണ വിദ്യാഭ്യാസം |
| 03 | സേവനങ്ങളുടെ വിശദാംശങ്ങൾ |
| ഗുണഭോക്തൃ വിഭാഗം | ലഭ്യമാക്കുന്ന സേവനങ്ങൾ |
| 6 മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾ | • അനുപൂരക പോഷകാഹാരം, അമൃതം ന്യൂട്രിമിക്സ് • സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ • വളർച്ച നിരീക്ഷണം • Early Stimulation • വൈകല്യങ്ങൾ നേരത്തേ കണ്ടെത്തൽ • ആരോഗ്യ പരിശോധനയും റഫറൽ സേവനവും • രക്ഷിതാക്കൾക്കുള്ള പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം |
| 3 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾ | • അനുപൂരക പോഷകാഹാരം • സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ • ആരോഗ്യ പരിശോധനയും വളർച്ച നിരീക്ഷണവും • റഫറൽ സേവനം • ECCE – ശൈശവപൂർവ്വ പരിചരണവും വിദ്യാഭ്യാസവും • സ്കൂൾ റെഡിനസ്, സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം • രക്ഷിതാക്കൾക്കുള്ള പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം |
| ഗർഭിണികൾ | • അനുപൂരക പോഷകാഹാരം • ആസൂത്രിത ഗർഭധാരണത്തെക്കുറിച്ചുള്ള ബോധവൽക്കരണം • പ്രതിരോധ കുത്തിവയ്പ്പുകൾ • IFA ഗുളികകൾ • പ്രസവപൂർവ്വ പരിശോധനയും പരാമർശ സേവനവും • കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം • PMMVY ഒന്നാം ഗഡു • പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം |
| മുലയൂട്ടുന്ന അമ്മമാർ | • ആറുമാസം വരെ അനുപൂരക പോഷകാഹാരം • പ്രസവാനന്തര പരിശോധനയും പരാമർശ സേവനവും • സമ്പൂർണ്ണ മുലയൂട്ടലിനെക്കുറിച്ചുള്ള ബോധവൽക്കരണം • കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം • PMMVY രണ്ടാം ഗഡു • പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം |
| കൗമാരക്കാരായ പെൺകുട്ടികൾ | • അനുപൂരക പോഷകാഹാരം • ആരോഗ്യ പരിശോധനയും പരാമർശ സേവനവും • വളർച്ച നിരീക്ഷണം, BMI / വിളർച്ച നിർണയം • കൗമാര ക്ലാസുകൾ / കൗമാര ക്ലബ്ബുകൾ • സ്കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ • സൈക്കോ സോഷ്യൽ കൗൺസിലറുടെ സേവനം |
| 04 | പദ്ധതിയുടെ ഗുണഭോക്താക്കൾ |
| 01 | ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ |
| 02 | ഗർഭിണികൾ |
| 03 | മുലയൂട്ടുന്ന അമ്മമാർ |
| 04 | കൗമാരക്കാരായ പെൺകുട്ടികൾ |
| 05 | 15 മുതൽ 45 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾ |
| 05 | പ്രധാന പദ്ധതികൾ |
പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)
| ||
| പോഷൺ അഭിയാൻ (POSHAN Abhiyaan) അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ബോധവൽക്കരണവും വിവിധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന പദ്ധതിയാണ് പോഷൺ അഭിയാൻ. |
| 06 | അടിയന്തര സഹായ നമ്പറുകൾ |
| CHILDLINE 1098 കുട്ടികൾക്കായുള്ള സഹായ നമ്പർ | WOMEN HELPLINE 181 വനിതാ സഹായ നമ്പർ |
| 07 | വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ പട്ടിക Anganwadi Centres and Staff Directory |
| ക്രമനമ്പർ | വാർഡ് | സെന്റർ നമ്പർ | അങ്കണവാടിയുടെ പേര് | വർക്കറുടെ പേര് | ഫോൺ നമ്പർ | ഹെൽപ്പറുടെ പേര് | ഫോൺ നമ്പർ |
| 1 | 1 | 95 | Thevarkadu North | BABY K P | 9947825356 | Leena PG | 9744495799 |
| 2 | 4 | 96 | Puthenpalli North | LIJI VR | 8129168123 | Ancy Varghese | 8848115417 |
| 3 | 5 | 97 | Muttinakam North | NEETHU CB | 9633182836 | Mini EV | 9961932448 |
| 4 | 7 | 98 | Muttinakam South | VINEESHA MOL | 7034780475 | Reetha Joseph | 9747413020 |
| 5 | 9 | 99 | Mannamthuruthu West | SUJATHA | 9744938129 | Sasikala T | 8129136674 |
| 6 | 8 | 100 | Mannamthuruthu East | SHIJI P V | 9895367695 | Daisy VC | 9746296401 |
| 7 | 11 | 101 | Varapuzha South | METTILDA SHERIN | 9249246637 | Lini KV | 9526154910 |
| 8 | 10 | 102 | Varapuzha Noth | RENY V K | 8281405898 | Rosily PV | 9142908306 |
| 9 | 14 | 103 | Thundathumkadavu Head Quartters | SHALLY M C | 9747496102 | Bindu Sunilkumar | 8281698354 |
| 10 | 12 | 104 | Thundaththumkadavu South | TENCY JOSEPH | 9744420926 | Sofi CJ | 9526583844 |
| 11 | 12 | 105 | Thundaththumkadavu South | MANJU T R | 9446696114 | Anee PJ | 8606576776 |
| 12 | 13 | 106 | Thundathumkadavu North | Pournamy MK | 9947192509 | Deepa AT | 9544112547 |
| 13 | 13 | 107 | Thundathumkadavu North | SIGY JOSEPH K | 8921776516 | SARITHA | ലഭ്യമല്ല |
| 14 | 17 | 108 | Devaswampadam | BINDHU V C | 9744301849 | Padma KR | 7510874251 |
| 15 | 1 | 109 | Thevarkadu North | JENNY A A | 9961825854 | Latha EL | 9847530421 |
| 16 | 18 | 110 | Chirakkakam Padi | MARY LOUDE CORREYA | 8075615071 | Mini | 9142847310 |
| 17 | 15 | 111 | Chettibhagam Town | CLARAMMA JOSEPH | 9744134686 | Rani KD | 9961070559 |
| 18 | 3 | 112 | Chirakkakam North | ANITHA KS | 7561052940 | Sini GJ | 9633627394 |
| 19 | 3 | 113 | Chirakkakam North | SHEELA K L | 9961257346 | Sindhu TA | 9961208688 |
| 20 | 2 | 114 | Thevarkad South | ASHA G V | 7034238455 | Liji KV | 7559826350 |
| 21 | 7 | 122 | Muttinakam South | BIJINI YOHANNAN | 6238020105 | Sherly KA | 8891809632 |
| 22 | 15 | 123 | Chettibhagam Town | JAYANTHI N B | 8848090989 | Visalakshy CN | 9037673692 |
| 23 | 6 | 160 | Puthenpalli South | VIDHYA CV | 8590631242 | Sheena MS | 7560977108 |
| 24 | 8 | 161 | Mannamthuruthu East | SOYA N S | 9605052841 | Sandhya Unni | 9037557946 |
| 25 | 10 | 162 | Varapuzha Noth | MARY M J | 8606813598 | Lissy MV | 7025236492 |
| 26 | 17 | 163 | Devaswampadam | LISSA | 9747864654 | Rukhiya KS | 8129178339 |
| 27 | 16 | 164 | ChirakkakamCentral | PRAVILA CP | 7356457837 | Sobhana B | 9562721322 |
| വിവരങ്ങൾ സംബന്ധിച്ച കുറിപ്പ് അങ്കണവാടികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ നമ്പറുകളിലും ജീവനക്കാരുടെ വിവരങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടുക. PMMVY പ്രകാരമുള്ള സാമ്പത്തിക സഹായം നിലവിലുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കും അർഹതാ മാനദണ്ഡങ്ങൾക്കും വിധേയമാണ്. |
| വരാപ്പുഴ ഗ്രാമപഞ്ചായത്ത് ശിശുസൗഹൃദ പഞ്ചായത്ത് | ആരോഗ്യകരമായ സമൂഹം | സമഗ്ര വികസനം |